കല്പറ്റ: കല്പറ്റ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി പ്രശാന്ത് മലവയല്‍ ഇന്ന് (ശനി) 12 മണിക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഗുജറാത്ത് എംപി ദാവല്‍ പട്ടേലിന്റെ സാന്നിധ്യത്തിലാണ് പത്രിക സമര്‍പ്പിക്കുക. പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി കല്‍പറ്റ പുതിയ സ്റ്റാന്‍ഡ് പരിസരം മുതല്‍ റോഡ് ഷോയും നടക്കും. ബിജെപി സംസ്ഥാന ഭാരവാഹികളായ സജി ശങ്കര്‍, കെ.സദാനന്ദന്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ടി.എം. സുബീഷ്, എം.ബി. സുകുമാരന്‍, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ആരോട രാമചന്ദ്രന്‍, മണ്ഡലം പ്രസിഡന്റുമാരായ ശിവദാസന്‍ വിനായക, സി.എ. ബാബു തുടങ്ങിയവര്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ സ്ഥാനാര്‍ഥിയുടെ ഒപ്പമുണ്ടാകും.
പ്രശാന്ത് മലവയല്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും



