സുൽത്താൻബത്തേരി:വടക്കനാട് മേഖലയിൽ ഭീതിപരത്തിയ മുട്ടിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് ദൗത്യം ആരംഭിച്ചത്. കല്ലൂർകുന്ന് മുന്നൂർ ഭാഗത്താണ് കൊമ്പനുള്ളത്. മയക്കുവെടി വെച്ച് പിടികൂടുന്ന ആനയെ മുത്തങ്ങയിലെ ആനപ്പന്തിയിലേക്ക് മാറ്റും. വയനാട് വന്യജീവി സങ്കേതത്തിലെ താത്തൂർ ടസ്‌കർ വൺ എന്നാണ് ഈ ആനയ്ക്ക് വനം വകുപ്പ് നൽകിയ പേര്.മുട്ടിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ഇന്ന് അവസാനിപ്പിച്ചു.തിരച്ചിൽ നാളെ രാവിലെ പുനരാരംഭിക്കും.




