കൊച്ചി: സ്വർണ വിലയിൽ വർധന. ഗ്രാമിന് 345 രൂപ വർധിച്ച് 13,445 ആയി. 10,7,560 ആണ് പവന് ഇന്നത്തെ വില. ഗ്രാമിന് 345 രൂപ വർധിച്ച് 13,445 രൂപയായി. കഴിഞ്ഞ ദിവസം രണ്ട് തവണയാണ് സ്വർണവിലയിൽ മാറ്റമുണ്ടായത്. രാവിലെ പവന് 2160 രൂപ കുറഞ്ഞെങ്കിലും ഉച്ചയ്ക്ക് ശേഷം പവന് 1880 രൂപ വർദ്ധിച്ചിരുന്നു.
കഴിഞ്ഞ തിങ്കളാഴ്‌ച സ്വർണവില ഒരു ലക്ഷത്തിന് താഴെ പോയിരുന്നു. യുദ്ധം താത്ക്കാലികമായി അവസാനിപ്പിക്കുന്നുവെന്ന യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ആഗോള വിപണയിൽ സ്വർണത്തിൻ്റെയും എണ്ണയുടെയും വിലയ്ക്ക് കാര്യമായ വ്യതിയാനമുണ്ടായത്. എണ്ണവില 15 ശതമാനം ഇടിയുകയും സ്വർണവില കുതിച്ചുയരുകയും ചെയ്‌തു.



