തിരുവനന്തപുരം സെൻട്രല്‍ – കന്യാകുമാരി പാതയില്‍ ഇരണിയല്‍, നാഗർകോവില്‍ ടൗണ്‍ സ്റ്റേഷനുകള്‍ക്കിടയില്‍ പുതിയ വൈദ്യുതീകരിച്ച ഇരട്ടപ്പാത പ്രവർത്തനസജ്ജമാക്കുന്നതിന്റെ ഭാഗമായി ട്രെയിൻ സർവീസുകളില്‍ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി.
പൂർണമായി റദ്ദാക്കുന്നവ – ഇന്ന്: 16729 മധുര – പുനലൂർ എക്‌സ്പ്രസ്., നാളെയും മറ്റന്നാളും: 56305 നാഗർകോവില്‍ – തിരുവനന്തപുരം നോർത്ത് പാസഞ്ചർ, 56310 തിരുവനന്തപുരം നോർത്ത് – നാഗർകോവില്‍ പാസഞ്ചർ, 56306 തിരുവനന്തപുരം നോർത്ത് – നാഗർകോവില്‍ പാസഞ്ചർ, 56309 നാഗർകോവില്‍ – തിരുവനന്തപുരം നോർത്ത് പാസഞ്ചർ, 56705 പുനലൂർ – കന്യാകുമാരി പാസഞ്ചർ, 56706 കന്യാകുമാരി – പുനലൂർ പാസഞ്ചർ, 66306 കൊല്ലം – കന്യാകുമാരി മെമു, 66305 കന്യാകുമാരി – കൊല്ലം മെമു, 16730 പുനലൂർ – മധുര എക്‌സ്പ്രസ്, 56101 നാഗർകോവില്‍ – കൊല്ലം പാസഞ്ചർ, 56102 കൊല്ലം – നാഗർകോവില്‍ പാസഞ്ചർ.ഭാഗികമായി റദ്ദാക്കുന്നവ -നാളെ നാഗർകോവിലില്‍ നിന്നു പുറപ്പെടേണ്ട നാഗർകോവില്‍ – ഷാലിമാർ ഗുരുദേവ് സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് (12659) തിരുവനന്തപുരം സെൻട്രലില്‍ നിന്ന് സർവീസ് ആരംഭിക്കും.
നാളെയും 30, 31 തീയതികളിലും കന്യാകുമാരിയില്‍ നിന്നു പുറപ്പെടേണ്ട കന്യാകുമാരി – പുണെ ജയന്തി എക്‌സ്പ്രസ് (16382) തിരുവനന്തപുരം സെൻട്രലില്‍ നിന്നു സർവീസ് ആരംഭിക്കും.26, 27, 28 തീയതികളില്‍ പുണെ ജങ്ഷനില്‍ നിന്നു പുറപ്പെട്ട പുണെ – കന്യാകുമാരി ജയന്തി എക്‌സ്പ്രസ് (16381), 26ന് ഗാന്ധിധാം ജംക്ഷനില്‍ നിന്നു പുറപ്പെട്ട ഗാന്ധിധാം – നാഗർകോവില്‍ പ്രതിവാര എക്‌സ്പ്രസ് (16335), ഇന്നലെയും ഇന്നും നാളെയും മംഗളൂരു സെൻട്രലില്‍ നിന്ന് സർവീസ് ഉള്ള മംഗളൂരു – കന്യാകുമാരി പരശുറാം എക്‌സ്പ്രസ് (16649) എന്നിവ തിരുവനന്തപുരം സെൻട്രലില്‍ യാത്ര അവസാനിപ്പിക്കും.
ഇന്നും നാളെയും 30നും കന്യാകുമാരിയില്‍ നിന്ന് പുറപ്പെടേണ്ട കന്യാകുമാരി – മംഗളൂരു പരശുറാം എക്‌സ്പ്രസ് (16650) കന്യാകുമാരിക്കും തിരുവനന്തപുരം സെൻട്രലിനും ഇടയില്‍ ഭാഗികമായി റദ്ദാക്കി. ഈ ട്രെയിൻ തിരുവനന്തപുരം സെൻട്രലില്‍ നിന്ന് നിശ്ചിത സമയത്ത് സർവീസ് ആരംഭിക്കും.ഇന്നലെയും ഇന്നും നാളെയും മംഗളൂരു സെൻട്രലില്‍ നിന്ന് സർവീസ് നടത്തുന്ന മംഗളൂരു – തിരുവനന്തപുരം സെൻട്രല്‍ ഏറനാട് എക്‌സ്പ്രസ് (16605) കൊല്ലം ജംക്ഷനില്‍ യാത്ര അവസാനിപ്പിക്കും.
കൊല്ലം ജംക്ഷനും തിരുവനന്തപുരം സെൻട്രലിനും ഇടയില്‍ സർവീസ് റദ്ദാക്കി.
ഇന്നും നാളെയും 30നും തിരുവനന്തപുരം സെൻട്രലില്‍ നിന്ന് പുറപ്പെടേണ്ട തിരുവനന്തപുരം സെൻട്രല്‍ – മംഗളൂരു ഏറനാട് എക്‌സ്പ്രസ് (16606) കൊല്ലം ജങ്ഷനില്‍ നിന്ന് നിശ്ചിത സമയത്ത് സർവീസ് ആരംഭിക്കും. തിരുവനന്തപുരം സെൻട്രലിനും കൊല്ലത്തിനും ഇടയില്‍ സർവീസ് റദ്ദാക്കി.30ന് തിരുച്ചിറപ്പള്ളി ജങ്്ഷനില്‍ നിന്ന് പുറപ്പെടുന്ന തിരുച്ചിറപ്പള്ളി – തിരുവനന്തപുരം ഇന്റർസിറ്റി എക്‌സ്പ്രസ് (22627) തിരുനെല്‍വേലി ജംക്ഷനില്‍ യാത്ര അവസാനിപ്പിക്കും.
30ന് തിരുവനന്തപുരം സെൻട്രലില്‍ നിന്ന് പുറപ്പെടേണ്ട തിരുവനന്തപുരം സെൻട്രല്‍ – തിരുച്ചിറപ്പള്ളി ജങ്്ഷൻ ഇന്റർസിറ്റി എക്‌സ്പ്രസ് (22627) തിരുനെല്‍വേലി ജങ്്ഷനില്‍ നിന്ന് സർവീസ് ആരംഭിക്കും. തിരുവനന്തപുരം സെൻട്രലിനും തിരുനെല്‍വേലി ജങ്ഷനും ഇടയില്‍ സർവീസ് ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.




