കൽപ്പറ്റ: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി ലോറി ഡ്രൈവർ പിടിയിൽ. കൽപ്പറ്റ, മുണ്ടേരി, താനിക്കൽ വീട്ടിൽ, വേണുഗോപാൽ(36)നെയാണ് ലഹരി വിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും പിടികൂടിയത്. ഇന്നലെ കൽപ്പറ്റ മുണ്ടേരിയിൽ വെച്ചാണ് ഇയാൾ പിടിയിലായത്. 23.28 ഗ്രാം എം.ഡി.എം.എ യാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. ബാഗ്ലൂരിൽ നിന്ന് പണം കൊടുത്തു വാങ്ങി സംസ്ഥാനത്തെത്തിച്ച് വിൽപ്പന നടത്താനുള്ള ശ്രമമായിരുന്നു. ഇയാൾ മുൻപും ലഹരി കേസുകളടക്കം അഞ്ചോളം കേസുകളിൽ പ്രതിയായിട്ടുണ്ട്. ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ ടി.പി ദിനേഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ കെ.എം അർഷിദ്, എൻ. ഹരീഷ്കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
കൽപ്പറ്റയിൽ വൻ ലഹരിവേട്ട ; ലോറി ഡ്രൈവർ പിടിയിൽ



