കല്‍പ്പറ്റ:നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ അവശ്യസര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് മുഖേന വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം ഏപ്രില്‍ ആറ് വരെ. അപേക്ഷ സമര്‍പ്പിച്ച ജീവനക്കാര്‍ക്ക് രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ പോളിംഗ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്താം.
സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ മിനി സിവില്‍ സ്റ്റേഷനിലും കല്‍പറ്റ മണ്ഡലത്തില്‍ എസ്.കെ.എം.ജെ ഹയര്‍ സെക്കണ്ടറി സ്‌കൂളിലും മാനന്തവാടി മണ്ഡലത്തില്‍ സബ് കളക്ടര്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാളിലുമാണ് പോസ്റ്റല്‍ വോട്ടിംഗിനായുള്ള പോളിംഗ് ബൂത്തുകള്‍ പ്രവര്‍ത്തിക്കുന്നത്.



