കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുറഞ്ഞു. രാവിലെ വില താഴ്ന്നതിന് പിന്നാലെയാണ് ഉച്ചയ്ക്കും വില കുറഞ്ഞത്. ആഭരണം ഉള്‍പ്പെടെ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് നല്ല ദിനമാണ് എന്ന് പറയാം. ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജ്വല്ലറികളില്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്തിടുന്നതാകും ഉചിതം. കുറഞ്ഞ നിരക്കില്‍ സ്വര്‍ണാഭരണം ലഭിക്കാന്‍ അഡ്വാന്‍സ് ബുക്കിങ് സഹായിക്കും.
അഡ്വാന്‍സ് ബുക്കിങിന് അടുത്തിടെ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് സ്വര്‍ണ വ്യാപാരികള്‍. 30 ദിവസത്തേക്ക് മാത്രമാണ് ബുക്കിങ് സ്വീകരിക്കുന്നത്. അടിക്കടി വില മാറുന്ന സാഹചര്യത്തിലാണ് ഈ മാറ്റം. ആവശ്യമുള്ള സ്വര്‍ണത്തിന്റെ 30 ശതമാനം തുക നല്‍കുകയും വേണം. അതേസമയം, ഹാള്‍മാര്‍ക്കിങില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
കേരളത്തില്‍ ഇന്ന് രാവിലെ സ്വര്‍ണവില കുറഞ്ഞിരുന്നു. ഗ്രാമിന് 140 രൂപയും പവന് 1120 രൂപയുമാണ് കുറഞ്ഞത്. എന്നാല്‍ ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 225 രൂപയും പവന് 1800 രൂപയും കുറഞ്ഞു. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 13655 രൂപയായി. ഒരു പവന് 109240 രൂപയുമായി. ആഗോള വിപണിയിലെ സാഹചര്യം സ്വര്‍ണവില തുടര്‍ച്ചയായി കുറയാന്‍ സാധ്യതയുണ്ടെന്ന സൂചന നല്‍കുന്നു.
സ്വര്‍ണവില രാവിലെ
22 കാരറ്റ് പവന്‍ വില 111040
18 കാരറ്റ് പവന്‍ വില 91240
14 കാരറ്റ് പവന്‍ വില 71080
9 കാരറ്റ് പവന്‍ വില 45840
സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം
22 കാരറ്റ് പവന്‍ വില 109240
18 കാരറ്റ് പവന്‍ വില 89760
14 കാരറ്റ് പവന്‍ വില 69920
9 കാരറ്റ് പവന്‍ വില 45080



