ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ കമ്പനിയായ റിയല്‍മി 16 ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ ഏറ്റവും പുതിയ മിഡ് റേഞ്ച് സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി. ജല പ്രതിരോധത്തിനുള്ള ഐപി69 റേറ്റിങ്, 7,000 എംഎഎച്ച് ബാറ്ററി, മീഡിയടെക്കിന്റെ ഡൈമെന്‍സിറ്റി 6400 ടര്‍ബോ പ്രോസസര്‍, 120 ഹെര്‍ട്സ് വരെ റിഫ്രഷ് റേറ്റ് ഉള്ള 6.57 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, സ്ലീക്ക് ഡിസൈന്‍ എന്നിവയാണ് റിയല്‍മി 16 ഫോണിന്റെ പ്രധാന പ്രത്യേകതകള്‍.
നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ ഉപയോഗിക്കുമ്പോള്‍ സ്മാര്‍ട്ട്ഫോണിന് 4200 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ് കൈവരിക്കാന്‍ കഴിയും. സോണി ഐഎംഎക്‌സ് 852 50 എംപി പിന്‍ കാമറയും സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 50 എംപി മുന്‍ കാമറയും ഉണ്ട്. ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള റിയല്‍മി യുഐ 7.0ലാണ് പ്രവര്‍ത്തിക്കുക. 8 ജിബി + 128 ജിബി മോഡലിന് 31,999 രൂപയും 8 ജിബി + 256 ജിബി മോഡലിന് 33,999 രൂപയുമാണ് വില. 12ജിബി + 256ജിബി സ്റ്റോറേജുള്ള ഈ ഫോണിന്റെ ഉയര്‍ന്ന മോഡലിന്റെ വില 36,999 രൂപയാണ്.




