ഗ്യാസ് സിലിണ്ടറുകൾ കയറ്റിയ വാഹനം മറിഞ്ഞു

അഞ്ചുകുന്ന്: ഗ്യാസ് സിലിണ്ടറുകളുമായി പോകുകയായിരുന്ന വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു.കരണി സെൻ്റ് ജൂഡ് ഇന്ത്യൻ ഗ്യാസ് ഏജൻസിയുടെ  മഹിന്ദ്ര ഗുഡ്‌സ് വാഹനമാണ്  ടയർ പഞ്ചർ ആയതിനെ തുടർന്ന് റോഡിൽ മറിഞ്ഞത്. ഗ്യാസ് സിലിണ്ടറുകൾ റോഡിൽ ചിതറി തെറിച്ചതിനാൽ കുറച്ചു നേരം ഗതാഗത തടസ്സം നേരിട്ടു. വാഹനത്തിലുണ്ടായിരുന്ന കരണി സ്വദേശി വിനോദ് ( 42) ന് നിസാര പരിക്കേറ്റു. ഇദേഹത്തെ വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.  ഗ്യാസ് എജൻസിയിൽ നിന്നും വന്ന  മറ്റൊരുവാഹനത്തിൽ ഗ്യാസ് സിലിണ്ടറുകൾ മാറ്റി കയറ്റി പോയി.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *