തലപ്പുഴ: സ്കൂൾ വിദ്യാർത്ഥികളെ മർദ്ദിച്ചതായ പരാതിയിൽ ഒൻപത് പേർക്കെതിരെ തലപ്പുഴ പോലീസ് കേസെടുത്തു.തലപ്പുഴ സ്വദേശികളായ നിയാസ്, ഹാഷിം 44 ആം മൈൽ, സിയാദ് ചുങ്കം, ഷാമിൽ ചുങ്കം, നിയാസ് തലപ്പുഴ, അഫ്‌സൽ ചുങ്കം, ദായിസ് 44 മൈൽ, ഇർഫാൻ ചുങ്കം, ഫർഹാൻ ചുങ്കം എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഏപ്രിൽ ഒന്നിന് അർധരാത്രിയോടെ തലപ്പുഴ ചുങ്കം ടൗണിൽ വെച്ച് മാനന്തവാടി ആറാട്ടുതറ സ്വദേശിയായ 17 കാരനെയും, രണ്ട് സുഹൃത്തുക്കളെയും തലപ്പുഴ ഹയർ സെക്കണ്ടറി സ്കൂളിലെ വാർഷികാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ പൂർവ്വ വിദ്യാർത്ഥികളായ സംഘം തടഞ്ഞു നിർത്തി ഹെൽമ്മറ്റടക്കം ഉപയോഗിച്ച് മർദിച്ചതായാണ് പരാതിയിൽ പറയുന്നത്. മർദ്ദനത്തിൽ കുട്ടിക്ക് കണ്ണിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നിയമവിരുദ്ധമായി സംഘം ചേർന്ന് മാരകായുധങ്ങൾ ഉപയോഗിച്ച് പരിക്കേൽപ്പിക്കുകയും കലാപം ഉണ്ടാക്കുകയും ചെയ്‌തതുമായി ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരമാണ് കേസ്
വിദ്യാർത്ഥികൾക്ക് മർദ്ദനം ഒൻപത് പേർക്കെതിരെ കേസെടുത്ത് തലപ്പുഴ പോലീസ്



