തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പിൽ നിങ്ങളുടെ പേര് വോട്ടർ പട്ടികയിൽ ഉണ്ടോയെന്ന് ഓൺലൈനായി പരിശോധിക്കാം. നിങ്ങൾക്ക് Election Commission of India പോർട്ടൽ (https://electoralsearch.eci.gov.in/ അല്ലെങ്കിൽ ECINET മൊബൈൽ ആപ്പ് ഉപയോഗിക്കാം. ഇതിനായി മൂന്ന് വിധത്തിലുള്ള പരിശോധനാ സംവിധാനങ്ങൾ ലഭ്യമാണ്:
1. സേർച് ബൈ എപിക് (EPIC Number)
ഈ ഓപ്ഷൻ വഴി ഭാഷ തിരഞ്ഞെടുക്കുകയും, നിങ്ങളുടെ EPIC നമ്പർ (വോട്ടർ തിരിച്ചറിയൽ കാർഡ് നമ്പർ) നൽകുകയും സംസ്ഥാനം തിരഞ്ഞെടുക്കുകയും ചെയ്യുക.ശരിയായ വിവരങ്ങൾ നൽകി സെർച്ച് ചെയ്താൽ നിങ്ങളുടെ വോട്ടർ വിവരങ്ങൾ ലഭിക്കും.
2. സേർച് ബൈ ഡീറ്റെയിൽസ്
ആദ്യം സംസ്ഥാനം, ഭാഷ, വോട്ടറുടെ പേര്, വയസ്സ് അല്ലെങ്കിൽ ജനനത്തീയതി നൽകണം.അടുത്ത കോളത്തിൽ വോട്ടർ പട്ടികയിലെ ബന്ധുവിന്റെ പേര് നൽകാം.പിന്നീട് ജില്ലയും നിയമസഭാ മണ്ഡലവും നൽകി സെർച്ച് ചെയ്യുക.
3. സേർച് ബൈ മൊബൈൽ
നിങ്ങളുടെ വോട്ടർ വിവരം മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ മാത്രം ഈ ഓപ്ഷൻ പ്രവർത്തിക്കും.സംസ്ഥാനം തിരഞ്ഞെടുത്ത് ഫോൺ നമ്പർ നൽകുമ്പോൾ OTP ലഭിക്കും. അതു നൽകിയത് പൂർത്തിയാക്കിയാൽ വിവരങ്ങൾ ലഭിക്കും.
പിഡിഎഫ് ഡൗൺലോഡ്
ബൂത്തിലെ മുഴുവൻ വോട്ടർമാരുടെയും പട്ടിക പിഡിഎഫ് രൂപത്തിൽ ഡൗൺലോഡ് ചെയ്യാൻ കഴിയും.
https://voters.eci.gov.in/download-eroll?stateCode=S11
◾ലിങ്ക് സന്ദർശിച്ച് ജില്ലയും മണ്ഡലവും, പിന്നീട് ഭാഷ തിരഞ്ഞെടുക്കുക.
◾മണ്ഡലത്തിലെ മൊത്തം ബൂത്തുകളുടെ പട്ടിക തെളിയും, ആവശ്യമായ ബൂത്ത് തിരഞ്ഞെടുത്ത് ഡൗൺലോഡ് ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
ഈ മാർഗങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ വോട്ടർ വിവരം സുഗമമായി പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും കഴിയും.



