സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റം. ഇന്ന് രാവിലെ കുറഞ്ഞ സ്വര്‍ണ വില ഉച്ചയ്ക്ക് ശേഷം കൂടി. ഇറാന്‍-യുഎസ-ഇസ്രായേല്‍ യുദ്ധത്തിന് അവസാനമായേക്കും എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് സ്വര്‍ണ വില വര്‍ധിച്ചിരിക്കുന്നത്. ഇന്ന് രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന് 1320 രൂപയും ഗ്രാമിന് 165 രൂപയും ആയിരുന്നു കുറഞ്ഞിരുന്നത്. ഇതോടെ സംസ്ഥാനത്ത് ഇന്ന് ഉച്ച വരെ 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13670 രൂപയായിരുന്നു.
പവന് 109360 രൂപയും ആയിരുന്നു. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11235 രൂപ, പവന് 89880 രൂപ, 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8750 രൂപ, പവന് 70000 രൂപ എന്നിങ്ങനെയായിരുന്നു വില. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5640 രൂപയും പവന് 45120 രൂപയുമാണ് നല്‍കേണ്ടിയിരുന്നത്. എന്നാല്‍ ഉച്ചക്ക് ശേഷം കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. ഏകദേശം കുറഞ്ഞത്രയും വില ഉച്ചയ്ക്ക് ശേഷം സ്വര്‍ണത്തിന് കൂടി.
22 കാരറ്റ് സ്വര്‍ണവില ഉച്ചയോടെ ഗ്രാമിന് 140 രൂപയാണ് കേരളത്തില്‍ വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 13670 ല്‍ നിന്ന് 13,810 രൂപയായി വില ഉയര്‍ന്നു. ഇന്ന് മാത്രം 25 രൂപയുടെ വ്യത്യാസമാണ് സ്വര്‍ണത്തിന് ഉണ്ടായിരിക്കുന്നത്. പവന് 1120 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഉച്ച വരെ പവന് 109360 രൂപ ആയിരുന്ന 22 കാരറ്റ് സ്വര്‍ണം 1,10,480 രൂപയ്ക്കാണ് ഉച്ചയ്ക്ക് ശേഷമുള്ള വ്യാപാരം നടത്തുന്നത്.



