കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്

കാട്ടിക്കുളം: വനമേഖലയിൽ ആടിനെ മേയ്ക്കാൻ പോയ ശാരീരിക വൈകല്യമുള്ള യുവാവിനെ കാട്ടാന ആക്രമിച്ചു. കാട്ടിക്കുളം മാനിവയൽ ആലത്തൂർ ഉന്നതിയിലെ രതീഷ് (38) നെയാണ് കാട്ടാന ആക്രമിച്ചത്. ഇന്ന് വൈകിട്ട് അഞ്ചരയോടെ ആലത്തൂരിൽ വെച്ചായിരുന്നു സംഭവം. ആടുകളെ മേയ്ക്കുന്നതിനിടെ കാട്ടാന പാഞ്ഞടുക്കുകയും ആക്രമിക്കുകയുമായിരുവെന്നാണ് രതീഷ് പറയുന്നത്. വനം വകുപ്പിന്റെ സോളാർ ഫെൻസിംഗ് നിർമ്മാണം നടക്കുന്നതിൻ്റെ പരിസരത്തായിരുന്നു സംഭവം. ഉടൻ തന്നെ അവിടെയുണ്ടായിരുന്ന വനപാലകർ സ്ഥലത്തെത്തി രതീഷിനെ മാനന്തവാടിയിലെ ഗവ: വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കൈക്കും, അടിവയറിനമാണ് പരിക്കേറ്റിരിക്കുന്നത്. പരിക്ക് അതീവ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. രതീഷിനെ സ്കാനിംഗ് അടക്കമുള്ള വിദഗ്‌ധ പരിശോധനക്ക് വിധേയമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *