നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞു; ദമ്പതികൾ മരിച്ചു

കോഴിക്കോട്: കോഴിക്കോട് ആനക്കാംപൊയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ദമ്പതികൾ മരിച്ചു.പുത്തൻപുരയ്ക്കൽ ഷിജു(48)ഭാര്യ ബിൻസി(42) എന്നിവരാണ് അപകടത്തിൽ മരിച്ചത്.

നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു മറിയുകയായിരുന്നു. ഇന്ന് രാവിലെ ഒൻപതരയോടെയാണ് ദാരുണമായ സംഭവം നടന്നത്. ആനക്കാംപൊയിൽ തിരുവമ്പാടി റോ‍ഡിൽ ഇറക്കം ഇറങ്ങി വരികയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വി‌ട്ട് മറിയുകയായിരുന്നു.

 

ആദ്യം ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞു. ഓട്ടോറിക്ഷ പൂർണമായും തകർന്നു. ഷിജു ഓട്ടോഡ്രൈവറാണ്. ബിൻസി സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയാണ്. ഭാര്യയെ ജോലി സ്ഥലത്തേക്ക് കൊണ്ടുചെന്നാക്കുന്നതിനിടെയാണ് ദാരുണമായ അപകടം നടന്നിരിക്കുന്നത്. ഓട്ടോറിക്ഷയിൽ ഇവർ മാത്രമാണ് ഉണ്ടായിരുന്നത്. നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഉ‌ടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *