സംസ്‌ഥാനത്ത് കനത്ത വേനൽച്ചൂട് ;വരും ദിവസങ്ങളിലും ചൂട് കൂടും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് വേനൽച്ചൂട് അതികഠിനമാകുന്നു . കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട് പ്രകാരം വരും ദി വസങ്ങളിൽ ഭൂരിഭാഗം ജില്ലകളിലും ഉയർന്ന താപനില തുടരും. ചിലയിടങ്ങളിൽ ഉഷ്ണതരംഗത്തിനു സമാനമായ സാഹചര്യമാണ്. 19 വരെ ജാഗ്രത തുടരണമെന്ന് നിർദ്ദേശമുണ്ട്. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ താപനില 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്: 40 ഡിഗ്രി സെൽഷ്യസ്. കൊല്ലം ജില്ലയിൽ 39, പത്തനംതിട്ട ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനിടയുണ്ട്. ഇടുക്കി, വയനാട് ജില്ലകളിൽ താപനില മുന്നറിയിപ്പുകളില്ല. ഇവിടെ 34 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തി.

പകൽ 11 മുതൽ 4 വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണം. ശാരീരിക അസ്വാസ്ഥ്യങ്ങൾ വർദ്ധിപ്പിക്കാൻ സാധ്യതയുള്ള ജാഗ്രത പാലിക്കണം സൂര്യാതപം, സൂര്യാഘാതം എന്നിവയ്ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *