കേരളത്തിൽ കനത്ത ചൂട് തുടരുന്നു ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ ഉഷ്ണതരംഗത്തിന് സമാനമായ താപനിലയാണ് രേഖപ്പെടുത്തുന്നത്. അമിതമായ അൾട്രാ വയലറ്റ് രശ്മികൾ കാരണം നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കാനും ആവശ്യത്തിന് വെള്ളം കുടിക്കാനും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.പലയിടത്തും താപനില സാധാരണയേക്കാൾ 3-5 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. പാലക്കാടാണ് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്. പകൽ 11 മുതൽ 3 വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കുക. നിർജ്ജലീകരണം തടയാൻ വെള്ളം, കരിക്ക്, മോര് എന്നിവ കൂടുതൽ കുടിക്കുക.ചൂടിന് ആശ്വാസമായി ചിലയിടങ്ങളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.


