വയനാട് ടൗൺഷിപ്: ഒന്നാം ഘട്ടത്തിലെ 178 വീടും ഊരാളുങ്കൽ ഇന്ന് കിഫ്കോണിനു കൈമാറും

വയനാട് മുണ്ടക്കൈ – ചൂരൽമല പുനരധിവാസടൗൺഷിപ് ഒന്നാം ഘട്ടത്തിലെ 178 വീടുകളുടെയും നിർമ്മാണം പൂർത്തിയാക്കി ഇന്ന് (വ്യാഴം) കിഫ്കോണിനു കൈമാറും. സേവനകണക്ഷനുകളടക്കം സർവ്വ സജീകരണങ്ങളും ചെയ്തു പരിശോധനകളും പൂർത്തിയാക്കിയാണ് അന്തിമപരിശോധനയ്ക്കായി കൈമാറുന്നത്. ഇതിനകം 140 വീടുകൾ കിഫ്കോണിനു കൈമാറി. ബാക്കിയുള്ള 38 വീടുകളും നാളെ കൈമാറുമെന്ന് ഊരാളുങ്കൽ സൊസൈറ്റി അധികൃതർ അറിയിച്ചു.

 

കഴിഞ്ഞ ദിവസങ്ങളിൽത്തന്നെ 102 വീടുകൾ പൂർണ്ണവാസയോഗ്യമാക്കി കിഫ്കോണിനു കൈമാറിയിരുന്നു. ഇന്നു 38 വീടുകൾകൂടി അന്തിമപരിശോധനയ്ക്കു നല്കിയതോടെ നിർമ്മാതാക്കളായ ഊരാളുങ്കൽ സൊസൈറ്റി കിഫ്കോണിനു പണി തീർത്തു കൈമാറിയ വീടുകൾ 140 ആയി. സേവനകണക്ഷനുകൾ നല്കുന്ന പ്രവൃത്തി പൂർത്തിയാക്കിയ ബാക്കി 38 വീടുകളാണു കൈമാറുന്നത്. അവയുടെ അന്തിമ മിനുക്കുപണികൾ നടക്കുകയാണ്.

കബോർഡുകളും വാർഡ്റോബുകളും അടക്കം ഇന്റീരിയർ പൂർണ്ണമായും ചെയ്തു. സബ് സ്റ്റേഷനുകളിൽനിന്നു ഫീഡർ പില്ലറുകളിലേക്കും അവിടെനിന്നു വീടുകളിലേക്കും വൈദ്യുതി എത്തുന്നത് മണ്ണിനടിയിലെ ഡക്റ്റുകൾ വഴിയാണ്. അതും പൂർത്തിയാക്കി. കുടിവെള്ളകണക്ഷനുകളും നല്കി. എല്ലാ വീട്ടിലും സമൃദ്ധമായി ജലം എത്തുന്നുണ്ട്. കൈമാറിയ മുഴുവൻ വീട്ടിലെയും കക്കൂസ് മാലിന്യങ്ങൾ നീക്കാനുള്ള സ്വീവേജ് സംവിധാനം സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുമായി ബന്ധിപ്പിച്ചും കഴിഞ്ഞു. വിവിധ സേവനകേബിളുകളും വീടുകളുമായി ബന്ധിപ്പിച്ചു. പുരപ്പുറസോളാർ സംവിധാനവും സ്ഥാപിച്ചാണ് ഒന്നാം ഘട്ടത്തിലെ മുഴുവൻ വീടും കൈമാറുന്നത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *