ചീരാൽ: കാണാതായ ഗോത്ര യുവാവിനെ വീടിന് സമീപത്തെ പൊതുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചീരാൽ വരിക്കേരി പണിയ ഉന്നതിയിലെ ഹരീഷ് (19) ആണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച രാത്രി പത്തു മണി മുതൽ ഹരീഷിനെ കാണാനില്ലായിരുന്നു. തുടർന്ന് പോലീസും ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്ന് രാവിലെ മൃതദേഹം കിണറ്റിൽ കണ്ടതിനെ തുടർന്ന് സുൽത്താൻ ബത്തേരിയിൽ നിന്ന് ഫയർഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്. നൂൽപ്പുഴ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു
.


