മൂടകൊല്ലി സ്വകാര്യ സ്ഥലങ്ങളിൽ ഇറങ്ങിയ കാട്ടാനകളെ തുരത്താന്‍ കുങ്കിയനാകളെ ഉപയോഗിച്ച് പരിശോധന നടത്തി.

മുടക്കൊല്ലി: ഇരുളം ഫോറസ്‌ററ് സ്‌റ്റേഷൻ പരിധിയിൽ മുടക്കൊല്ലി, മണ്ണുണ്ടി ഭാഗങ്ങളിൽ സ്വകാര്യ സ്ഥലങ്ങളിൽ ഇറങ്ങുന്ന കാട്ടാനകളെ തുരത്തുന്നതിനായി മുത്തങ്ങ ആനക്യാമ്പിലെ പ്രമുഖ, ഉണ്ണികൃഷൻ എന്നീ കുങ്കിയനാകളെ മുടക്കൊല്ലി ഭാഗത്തു ഇറക്കി കൊമ്മഞ്ചേരി മുതൽ ആറാം മൈൽ വരെയുള്ള വന ഭാഗങ്ങളിൽ പരിശോധന നടത്തി.

 

ഇരുളം ഫോറസ്ററ് സ്റ്റേഷൻ റെയിഞ്ച് ഫോറസ്ററ് ഓഫീസർ ഗ്രേഡ് കെ.പി അബ്ദു‌ൽ ഗഫൂർ, കുപ്പാടി ഫോറസ്‌ററ് സ്‌റ്റേഷൻ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ അരവിന്ദാക്ഷൻ കണ്ടെത്തുപാറ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വ്യാപക പരിശോധന നടത്തിയത്.

 

കഴിഞ്ഞ ദിവസം ബത്തേരി വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയയുടെ അധ്യക്ഷതയിൽ നടന്ന ജനപ്രതിനിധികളുടെ യോഗ തീരുമാനപ്രകാരമാണ് ഇന്ന് കുങ്കിയനാകളെ എത്തിച്ചത്. കൂടാതെ ഈ ഭാഗത്തുള്ള ട്രെഞ്ചുകൾ നന്നാക്കുവാനും, ഫെൻസിങ് ലൈനുകൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുവാനും, രാത്രികാല പെട്രോളിങ് ശക്തമാക്കുവാനും, ഒരു മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കുവാനും ട്രെഞ്ചി നോട് ചേർന്ന് പഴയ ഫെ ൻസിങ് ലൈനുകൾ പുനസ്ഥാപിക്കുവാനും തീരുമാനിച്ചു. യോഗത്തിൽ സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ആഷിക്കലി. യു., വയനാട് വൈൽഡ് ലൈഫ് ഡിവിഷൻ എ.സി. എഫ്. അജിത് കെ രാമൻ, ചെത ലത്ത് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എം കെ രാജീവ് കുമാർ, കുറിച്ചിയാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കണ്ണൻ, പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ കെ ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അമൽ ജോയ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേഴ്‌സി ബാബു, പൂതാടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീനേഷ്, കെ. ജി, ബിനിത. പി.തുടങ്ങിയവർ സംബന്ധിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *