ഞാൻ മരിച്ചു എന്ന് തന്നെയാണ് വിചാരിച്ചത് , അത്രയും ഭീകരമായ കാഴ്ചയായിരുന്നു അത് “; കള്ളാടിയിലെ ദുരന്തം നേരിൽ കണ്ട നിഷാന

“ഞാൻ മരിച്ചു എന്ന് തന്നെയാണ് വിചാരിച്ചത് , അത്രയും ഭീകരമായ കാഴ്ചയായിരുന്നു അത് “; കള്ളാടിയിലെ ദുരന്തം നേരിൽ കണ്ട നിഷാന എന്ന യുവതി പറയുന്നത്.കള്ളാടിയിലെ ദു.ര.ന്തം നേരിട്ട് കണ്ട സമീപവാസി നിഷാന വാക്കുകൾ ഇങ്ങനെ ;

 

‘’ഭീകരമായ ശബ്‌ദം കേട്ടാണ് ഞാൻ പുറത്തുപോയി നോക്കുന്നത് , പേടിപ്പെടുത്തുന്ന ശബ്‌ദമായിരുന്നു , എന്റെ വീട്ടിലപ്പോൾ ഉമ്മച്ചിയും ഞാനും കുട്ടിയുമുള്ളൂ . എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിൽ ഞാൻ ഒരുനിമിഷം സ്തംഭിച്ചുപോയി . ഞാൻ മരിച്ചു മരിക്കാൻ പോവ്വാണ് , എന്റെ കുട്ടിക്ക് ആരുണ്ടാകും , കുട്ടിക്ക് എന്തേലും പറ്റുവോ , എന്നുള്ള ചിന്തയിലായിരുന്നു ഞാൻ .

 

ഞാൻ മരിച്ചു എന്ന് തന്നെയാണ് വിചാരിച്ചത് . കാരണം അത്രെയും ഭീകരമായ കാഴ്ചയാണ് ഞാൻ നേരിൽ കാണുന്നത് .ആ ടാങ്കർ ലോറി അവിടെയുള്ളത് കൊണ്ടാവാം ചിലപ്പോ ഞങ്ങൾക്ക് ജീവൻ കിട്ടിയത് . അല്ലങ്കിൽ ഞങ്ങളുടെ വീടും തട്ടിത്തെറിപ്പിച്ചുകൊണ്ട് മണ്ണ് പോയിട്ടുണ്ടാകും .

 

കുട്ടി ആകെ പേടിച്ചുപോയിരുന്നു , നമുക്ക് പോവാം എന്ന് പറഞ്ഞ് കുട്ടി അകെ കരച്ചിലായിരുന്നു . കുട്ടി ഇന്നലെ രാത്രി ഉറങ്ങിയിട്ടില്ല .നമുക്ക് എന്ത് പറ്റിയാലും നമ്മള് സഹിക്കും പക്ഷെ നമ്മുടെ മക്കൾക്ക് എന്ത് സംഭവിച്ചാലും അത് സഹിക്കാൻ പറ്റൂല‘’ എന്നാണ് നിഷാന പറയുന്നത്


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *