കൊടുവള്ളിയിൽ വാഹനാപകടത്തിൽ വഴിയോര കച്ചവടക്കാരൻ മരിച്ചു

തലശ്ശേരി: കൊടുവള്ളിയിലുണ്ടായ വാഹനാപകടത്തിൽ ധർമ്മടം സ്വദേശിയായ യുവാവ് മരണപ്പെട്ടു. ധർമ്മടം ചാത്തോടം സ്വദേശി റാഷിദ്‌ ആണ് മരിച്ചത്. തലശ്ശേരി ഗുഡ്‌സ് ലൈൻ പരിസരത്ത് ഫൂട്ട്പാത്തിൽ ബെൽറ്റ് കച്ചവടം നടത്തിവരികയായിരുന്നു ഇദ്ദേഹം. ഇന്നലെ രാത്രി കൊടുവള്ളിയിൽ വെച്ച് റാഷിദിനെ ബസ് ഇടിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അപകടം നടന്ന ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം തലശ്ശേരി സഹകരണ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *