തിരുവനന്തപുരം:സംസ്ഥാനത്ത് അടുത്ത നാല് ദിവസം വേനൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട്.
അതേസമയം രാജ്യത്ത് ഈ മാസം സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നീരിക്ഷണ കേന്ദ്രം. ഈ മാസം കടുത്ത ചൂടിൽ നിന്ന് ആശ്വാസം ലഭിക്കുമെന്നും പ്രവചനം. ഗുജറാത്തിലും മഹാരാഷ്ട്രയിലും ഈ മാസം ഉഷ്ണതരംഗം ഉണ്ടാകും എന്നും കാലാവസ്ഥ നീരിക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉത്തരേന്ത്യയിൽ ഇന്നും വേനൽ മഴ തുടരുമെന്ന് വിലയിരുത്തി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.


