പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ റെനോ ഇന്ത്യ പരിഷ്‌കരിച്ച ട്രൈബര്‍ എംപിവി 2026 വിപണിയില്‍ അവതരിപ്പിച്ചു. വാഹനത്തിന്റെ എല്ലാ വേരിയന്റുകളിലും പുതിയ കംഫര്‍ട്ട്, പ്രായോഗിക ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ മാറ്റങ്ങള്‍ക്കൊപ്പം തന്നെ എല്ലാ മോഡലുകള്‍ക്കും 4,575 രൂപ മുതല്‍ 9,150 രൂപ വരെ (എക്‌സ്-ഷോറൂം) വില വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

ബേസ് മോഡലായ ‘ഓതന്റിക്’ പെട്രോള്‍ മാനുവലിന് 5.81 ലക്ഷം രൂപയും ഏറ്റവും ഉയര്‍ന്ന മോഡലായ ‘ഇമോഷന്‍’ എഎംടിക്ക് 8.48 ലക്ഷം രൂപയുമാണ് പുതിയ എക്‌സ്-ഷോറൂം വില. ഏറ്റവും ഉയര്‍ന്ന ഇമോഷന്‍ വേരിയന്റില്‍ ഈ സെഗ്മെന്റില്‍ ആദ്യമായി ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം അവതരിപ്പിച്ചു എന്നതാണ് പ്രധാന സവിശേഷത. നിലവിലുള്ള 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ തന്നെയാണ് വാഹനത്തിന് കരുത്തേകുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിനൊപ്പം, ടോപ്പ് വേരിയന്റില്‍ മാത്രം എഎംടി ഓപ്ഷനും ലഭ്യമാണ്.
Renult Wayanad
കൂടുതൽ വിവരങ്ങൾക്ക് :+918124000463



