നിരവില്‍പ്പുഴ:വാഴക്കന്ന് കയറ്റി വന്ന പിക്ക് അപ്പ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് കര്‍ണാടക സ്വദേശിയായ ഡ്രൈവര്‍ മരിച്ചു. കര്‍ണാടക ചാമരാജ് നഗര്‍ ഹരധനഹള്ളി ബണ്ടിഗരെ സ്വദേശി ഗിരിഷ (35) ആണ് മരിച്ചത്. വയനാട് നിരവില്‍പ്പുഴ മുണ്ടക്കൊമ്പ് റോഡില്‍ ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം.

കയറ്റത്തില്‍ വെച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും മറിയുകയുമായിരുന്നു. വാഹനത്തിന്റെ അടിയില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ ഗിരിഷയെ ചീപ്പാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി



