നെൽകർഷകർക്ക് ആശ്വാസവാർത്ത;കർഷകർക്ക് നല്‍കാനുള്ള സംഭരണവില വിതരണം പുനരാരംഭിക്കും

ന്യൂ ഡൽഹി:കർഷകർക്ക് നല്‍കാനുള്ള നെല്ലിന്റെ സംഭരണവില വിതരണം ഉടന്‍ പുനരാരംഭിക്കും.ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ.അനിലിന്റെ ഇടപെടലിനെ തുടർന്ന് കേന്ദ്ര സർക്കാർ താങ്ങുവില ഇനത്തില്‍ സംസ്ഥാനത്തിന് നല്‍കാനുള്ള കുടിശ്ശികയില്‍ 203.94 കോടി രൂപ സപ്ലൈകോയ്ക്ക് അനുവദിച്ചു.സംസ്ഥാന സർക്കാർ പ്രോത്സാഹന ബോണസ് ഇനത്തില്‍ അനുവദിച്ച തുക ഉപയോഗിച്ച് രണ്ടാം വിളയിലെ സംഭരണ വില ഇനത്തില്‍ കർഷകർക്ക് 150 കോടി രൂപ ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞിരുന്നു. ഫണ്ടിന്റെ അപര്യാപ്തത മൂലം പി ആർ എസ് വായ്പാവിതരണം നിർത്തിവച്ചിരുന്നു. നിലവില്‍ അനുവദിച്ചിരിക്കുന്ന തുകയ്ക്ക് പുറമെ കേന്ദ്രസർക്കാരില്‍ നിന്ന് 1448 കോടി രൂപ ഇനിയും കുടിശ്ശിക ലഭിക്കാനുണ്ട്. എസ് ബി ഐ , കാനറാ ബാങ്കുകളാണ് പി ആർ എസ് വായ്പാവിതരണം നിർവ്വഹിക്കുന്നത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *