മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ കെ.സി.വേണുഗോപാൽ

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ കെ.സി.വേണുഗോപാല്‍. നിയമസഭാ കക്ഷിയില്‍ പേര് വരികയും ഭൂരിപക്ഷം ലഭിക്കുകയും ചെയ്താല്‍ പിന്മാറില്ലെന്നാണ് വിവരം. എംഎല്‍എമാരില്‍ ഭൂരിപക്ഷം ലഭിക്കുമെന്ന വിശ്വാസത്തിലാണ് നീക്കം. മുന്നണി നയിച്ച നേതാവ് എന്ന നിലയില്‍ അര്‍ഹതയുണ്ടെന്ന് കെ സി അനുകൂലികള്‍ പറയുന്നു.

 

മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട തീരുമാനം ഹൈക്കമാന്‍ഡും പാര്‍ട്ടി നേതൃത്വവും കൂടിയാലോചന നടത്തിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. എനിക്ക് വേണ്ടി ഫ്‌ളക്‌സ് വെക്കാന്‍ ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ വ്യവസ്ഥാപിതമായ മാര്‍ഗങ്ങളുണ്ട്. അല്ലാതെ ബോര്‍ഡ് വെക്കുന്നതോ ബാനര്‍ ഉയര്‍ത്തുന്നതോ ഒരു ഘടകമല്ല. നടപടിക്രമങ്ങളെ ഡിസ്റ്റര്‍ബ് ചെയ്യാനുള്ള നീക്കമായിട്ടേ കാണാന്‍ സാധിക്കു – കെസി വേണുഗോപാല്‍ പറഞ്ഞു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *