വാഴവറ്റ:തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു.വാഴവറ്റ കുപ്പാടി പുഴങ്കുനി ഉന്നതിയിലെ കോമൻ (75) ആണ് മരിച്ചത്.ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. വീടിന് സമീപത്തെ തോട് ശുചീകരണ പ്രവൃത്തി നടത്തി വരുമ്പോഴാണ് ഇയാൾ കുഴഞ്ഞ് വീണത്. ഉടനെ കൽപ്പറ്റ കൈനാട്ടി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തൊഴിലുറപ്പ് ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു


