ദുബായ് :ഇറാന് ആക്രമണങ്ങളെയും ഭീഷണിയേയും ശക്തമായി അപലപിച്ച് യുഎഇ. രാജ്യത്തിന്റെ സ്വതന്ത്രമായ തീരുമാനങ്ങളിലും മറ്റ് രാജ്യങ്ങളുമായുള്ള ബന്ധങ്ങളിലും ഇറാന് ഇടപെടേണ്ടെന്ന് യുഎഇ വ്യക്തമാക്കി. ഇറാന്റെ ആക്രമണവും മറ്റും രേഖപ്പെടുത്താന്‍ യുഎഇ ദേശീയ സമിതി രൂപീകരിച്ചു.
കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ഇറാന് ആക്രമമുണ്ടായതായി യുഎഇ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ യുഎഇയെ ആക്രമിച്ചിട്ടില്ലെന്നാണ് ഇറാന്റെ വാദം. രാജ്യത്തിന്റെ പരമാധികാരത്തിനെതിരായ ഇറാന്റെ നീക്കങ്ങള്‍ വച്ചുപൊറുപ്പിക്കില്ല. ആക്രമണങ്ങളെ ചെറുക്കും. യുഎഇ ഏതൊക്കെ രാജ്യങ്ങളുമായി സഹകരിക്കണമെന്ന് തങ്ങളുടെ മാത്രം കാര്യമാണ്. അതില്‍ ഇറാന് തലയിടേണ്ടെന്നും യുഎഇ വ്യക്തമാക്കി.ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ ഇറാനില്‍ നിന്നുണ്ടാകരുത്. ശത്രുതാപരമായ നീക്കങ്ങളെ ചെറുക്കും.സമ്മര്‍ദ തന്ത്രങ്ങള്‍ക്ക് മുന്നില്‍ വഴങ്ങില്ലെന്നാണ് യുഎഇയുടെ നിലപാട്.
അതിനിടെ ഇറാന്റെ ആക്രമണങ്ങളും അതുണ്ടാക്കുന്ന നാശനഷ്ടങ്ങളും രജിസ്റ്റര്‍ ചെയ്യാന്‍ യുഎഇ ദേശീയ സമിതി രൂപീകരിച്ചു. യുഎഇ അറ്റോര്‍ണി ജനറല്‍ അധ്യക്ഷനായ സമിതിയില്‍ വിവിധ ഫെഡറല്‍ മന്ത്രാലയങ്ങളിലെയും പ്രാദേശിക സമിതിയിലെയും പ്രതിനിധികള്‍ അംഗങ്ങളായിരിക്കും.



