വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം’; പെട്രോള്‍ ദേഹത്തൊഴിച്ച് ലൈറ്ററുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പ്രതിഷേധം

കോട്ടയം: മുഖ്യമന്ത്രിയായി വി ഡി സതീശനെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ദേഹത്ത് പെട്രോള്‍ ഒഴിച്ച് സമരം. കോട്ടയം കുറുപ്പതറയിലാണ് സംഭവം. പെട്രോള്‍ ദേഹത്തൊഴിച്ച് ലൈറ്ററുമായി നിന്നായിരുന്നു പ്രതിഷേധം. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുറുപ്പന്ത സ്വദേശി ഫ്രാന്‍സിസ് ആണ് ജീവന്‍പോലും അപകടത്തിലാക്കി പ്രതിഷേധം സംഘടിപ്പിച്ചത്.

 

‘ജനങ്ങള്‍ 102 സീറ്റിലും യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തിട്ടും കെപിസിസിയും എഐസിസി നറുക്കിടണം, കുന്തം ഇടണം എന്നു പറഞ്ഞതിലെ ഒറ്റയാള്‍ പോരാട്ടമാണ് ഇവിടെ നടന്നത്. ഞായറാഴ്ച എഐസിസി പ്രസ്ഥാനത്തില്‍ നിന്നും വി ഡി സതീശന്റെ പേരല്ല വരുന്നതെങ്കില്‍ ഇവിടെ നൂറുകണക്കിന് ജനം തെരുവില്‍ കത്തി ചാമ്പലാവും. അത് ഓര്‍ത്താല്‍ മതി’ എന്ന് ഫ്രാന്‍സിസ് പറഞ്ഞു.

 

രാജസ്ഥാനിലേയും മഹാരാഷ്ട്രയിലേയും പോലെ ഈ കുലംകുത്തിയായ കെ സി വേണുഗോപാല്‍ ഇവിടെ മുഖ്യമന്ത്രിയായാല്‍, അവന്‍ ജയിക്കുവോ ഇല്ല നിക്കുവോ ഇല്ല. ഇവിടെ ഭരണം ബിജെപിയുടെ കയ്യിലേക്ക് പോകും. ബിജെപി കേരളത്തിലേക്ക് വന്ന് ആര്‍ക്കും ജീവിക്കാന്‍ പറ്റാത്ത സാഹചര്യം വരും. അതുകൊണ്ടാണ് വോട്ട് ചെയ്ത് വിജയിപ്പിച്ചതെന്നും ഫ്രാന്‍സിസ് പറഞ്ഞു.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *