പശ്ചിമേഷ്യയിൽ യുദ്ധഭീതി അവസാനിക്കുന്നു, യു.എസ്-ഇറാൻ കരാർ ഉടൻ?

വാഷിങ്ടൺ/ തെഹ്റാൻ: ഹുർമുസിൽ നിയന്ത്രണം സംബന്ധിച്ച് ഇറാനും യു.എസും ധാരണയിലെത്തിയതോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതി അവസാനിക്കുന്നു. കടലിടുക്കിൽ നിയന്ത്രണം കുറക്കാൻ ഇറാനും, ഉപരോധം ലഘൂകരിക്കാൻ യു.എസും തയാറായതായാണ് വിവരം. യുദ്ധം ഉടൻ അവസാനിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും വ്യക്തമാക്കി. നിലവിലെ ധാരണയനുസരിച്ച്, വ്യാഴാഴ്ച മുതൽതന്നെ കുടുങ്ങിക്കിടക്കുന്ന കപ്പലുകൾ മോചിപ്പിക്കപ്പെടുന്നൊണ് റിപ്പോർട്ട്.

 

ഇറാനുമായുള്ള ചർച്ചകൾ വളരെ മികച്ച രീതിയിലാണ് പുരോഗമിക്കുന്നതെന്നും യുദ്ധം ഉടൻ അവസാനിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. സമ്പൂർണവും അന്തിമവുമായ കരാറിലേക്ക് കാര്യങ്ങൾ നീങ്ങുകയാണെന്നും ചർച്ചകളിൽ വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഹുർമുസ് പിടിച്ചെടുക്കാനുള്ള യു.എസിന്റെ സൈനിക ദൗത്യമായിരുന്ന പ്രോജക്ട് ഫ്രീഡം യു.എസ് നിർത്തിവെച്ചതോടെയാണ് ഒരിക്കൽകൂടി അനൗപചാരിക ചർച്ചകൾക്ക്‍ വഴിതുറന്നത്.

 

യു.എസ് മുന്നോട്ടുവെച്ച 14 ഇന ധാരണപത്രം ഇറാൻ പരിശോധിച്ചുവരുകയാണെന്നാണ് വിവരം. ആണവ സമ്പുഷ്ടീകരണ പ്രവർത്തനങ്ങൾ ഇറാൻ നിർത്തിവെക്കുകയാണെങ്കിൽ, ഉപരോധങ്ങളിൽ ഇളവ് നൽകാനും മരവിപ്പിച്ച ശതകോടിക്കണക്കിന് ഡോളറിന്റെ ഇറാനിയൻ ഫണ്ടുകൾ വിട്ടുകൊടുക്കാനും അമേരിക്ക തയാറായേക്കും. അതിനിടെ, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി പാക് വിദേശകാര്യ മന്ത്രിയുമായി വിഷയത്തിൽ ചർച്ച നടത്തി. പ്രശ്നം ഉടൻ പരിഹരിക്കപ്പെടുമെന്ന് പാകിസ്താനും പ്രത്യാശ പ്രകടിപ്പിച്ചു. കഴിഞ്ഞദിവസങ്ങളിൽ ചൈനയും ഫ്രാൻസുമെല്ലാം ഇറാൻ പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു. ഈയാഴ്ചതന്നെ, ഇറാന്റെയും യു.എസിന്റെയും പ്രതിനിധികൾ നേരിട്ടുള്ള ചർച്ചയുണ്ടാകുമെന്നാണ് വിവരം.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *