കോഴിക്കോട്: വടകര പുറമേരിയിൽ സ്കൂട്ടറിനുള്ളിലെ പാമ്പുമായി യുവാവ് സഞ്ചരിച്ചത് കിലോമീറ്ററോളം ദൂരം. പുറമേരി സ്വദേശി അൻഫസ് ആണ് ഇന്നലെ പാമ്പ് കടിയേൽക്കാതെ രക്ഷപ്പെട്ടത്. ബന്ധു വീട്ടിൽ പോയി മടങ്ങി വരുമ്പോൾ കൈയിലേക്ക് എന്തോ ഇഴഞ്ഞുകയറാൻ ശ്രമിക്കുകയിരുന്നു. പിന്നീട് വർക്ക്ഷോപ്പ് ജീവനക്കാരുടെ സഹായത്തോടെ സ്കൂട്ടറിൻ്റെ മുൻഭാഗം അഴിച്ചുമാറ്റി പാമ്പിനെ പുറത്ത് എടുക്കുകയായിരുന്നു.
സ്കൂട്ടറിനുള്ളിൽ പാമ്പ്! കൈയിലേക്ക് ഇഴഞ്ഞുകയറാൻ ശ്രമം; യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി

