ഇടിമിന്നൽ ; വിനോദസഞ്ചാരികൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

മഴക്കാലത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിലും വെളിമ്പ്രദേശങ്ങളിലും സമയം ചെലവഴിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിക്കുന്നു. ദുരന്തങ്ങൾ ഒഴിവാക്കാൻ താഴെ പറയുന്ന മുൻകരുതലുകൾ കർശനമായി പാലിക്കുക:

 

സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാം:

മഴക്കാറ് കാണുമ്പോൾ തന്നെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്നോ വെളിമ്പ്രദേശങ്ങളിൽ നിന്നോ മാറി സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് പ്രവേശിക്കാൻ ശ്രദ്ധിക്കണം.

 

തുറസ്സായ ഇടങ്ങൾ ഒഴിവാക്കുക:

ഇടിമിന്നലുള്ള സമയത്ത് മരങ്ങൾക്കടിയിലോ കളിസ്ഥലങ്ങളിലോ നിൽക്കുന്നത് അത്യന്തം അപകടകരമാണ്. മലമുകൾ പോലുള്ള ഉയർന്ന പ്രദേശങ്ങളിൽ നിന്ന് ഉടൻ ഇറങ്ങാൻ ശ്രദ്ധിക്കുക.

 

ജലാശയങ്ങൾ:

മഴയുള്ള സമയത്ത് കുളങ്ങളിലും പുഴകളിലും വെള്ളച്ചാട്ടങ്ങളിലും ഇറങ്ങുന്നത് ഒഴിവാക്കണം.

 

കുട്ടികളുടെ ശ്രദ്ധയ്ക്ക്:

കളിക്കാനിറങ്ങുന്ന കുട്ടികൾക്ക് കാലാവസ്ഥാ മാറ്റങ്ങളെക്കുറിച്ചും ഇടിമിന്നൽ സമയത്ത് പാലിക്കേണ്ട സുരക്ഷയെക്കുറിച്ചും കൃത്യമായ ധാരണ നൽകുക.

 

അപ്രതീക്ഷിതമായി എത്തുന്ന ഇടിമിന്നൽ വലിയ അപകടങ്ങൾക്ക് കാരണമായേക്കാം. ആകാശം മേഘാവൃതമാകുമ്പോൾ തന്നെ മുൻകരുതൽ എടുക്കുന്നത് ജീവൻ രക്ഷിക്കാൻ സഹായിക്കും.

_


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *