ടിയാഗോക്കും ടിഗോറിനും പിന്നാലെ പ്രീമിയം ഹാച്ച്ബാക്കായ ആള്‍ട്രോസിലും പുത്തന്‍ ഐസിഎന്‍ജി എഎംടി പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് ടാറ്റ മോട്ടോഴ്സ്. അഞ്ച് വകഭേദങ്ങളിലാണ് ആള്‍ട്രോസ് സിഎന്‍ജി എത്തുന്നത്.

പ്യുര്‍(8.69 ലക്ഷം രൂപ), പ്യുര്‍ എസ്(8.99 ലക്ഷം രൂപ), ക്രിയേറ്റീവ്(9.56 ലക്ഷം രൂപ), ക്രിയേറ്റീവ് എസ്(9.81 ലക്ഷം രൂപ), അക്കംപ്ലിഷ്ഡ് എസ്(10.76 ലക്ഷം രൂപ) എന്നിങ്ങനെയാണ് എക്സ് ഷോറൂം വില. ട്വിന്‍ സിലിണ്ടറിലാണ് ആള്‍ട്രോസ് ഐസിഎന്‍ജി എഎംടിയുടേയും വരവ്. 210 ലീറ്റര്‍ ബൂട്ട് സ്പേസ് ലഭ്യമാണെന്നത് സിഎന്‍ജി ഉപഭോക്താക്കള്‍ക്ക് ചെറിയ ആശ്വാസമല്ല നല്‍കുന്നത്. 1.2 ലീറ്റര്‍ റെവോട്രോണ്‍ എന്ജിന് സിഎന്‍ജി മോഡില്‍ 73.5 പിഎസ് കരുത്തും 103എന്‍എം ടോര്‍ക്കും പുറത്തെടുക്കും. സിഎന്‍ജി മോഡില്‍ നേരിട്ട് സ്റ്റാര്‍ട്ട് ചെയ്യാവുന്ന ഡയറക്ട് സ്റ്റാര്‍ട്ട് സൗകര്യവും ഇതിലുണ്ട്.

