യമഹ എഫ്ഇസഡ്- എസ് എഫ്‌ഐയുടെ അപ്‌ഡേറ്റ് ചെയ്ത 2026 മോഡല്‍ പുറത്തിറക്കി

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ തങ്ങളുടെ എഫ്ഇസഡ്- എസ് എഫ്‌ഐയുടെ അപ്‌ഡേറ്റ് ചെയ്ത 2026 മോഡല്‍ പുറത്തിറക്കി. പുതിയ കളര്‍ അപ്‌ഗ്രേഡുകളോടെയാണ് പുതിയ മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചത്. സ്റ്റാന്‍ഡേര്‍ഡ് എഫ്ഇസഡ്- എസ് എഫ്‌ഐ മോഡലിന് 1,29,880 രൂപയാണ് പ്രാരംഭ വില.

എന്നാല്‍ എഫ്ഇസഡ്-എസ് എഫ്‌ഐ ഹൈബ്രിഡ് മോഡലിന് 1,39,200 രൂപയാണ് പ്രാരംഭ വില. എന്‍ജിനിലോ മറ്റു സാങ്കേതിക വശങ്ങളിലോ മാറ്റങ്ങളൊന്നുമില്ല. സ്റ്റാന്‍ഡേര്‍ഡ് എഫ്ഇസഡ്-എസ് എഫ്‌ഐ മോഡലിന് പുതിയ മെറ്റാലിക് ബ്ലാക്ക് കളര്‍ ഓപ്ഷന്‍ ലഭ്യമാണ്.

എഫ്ഇസഡ്-എസ് എഫ്‌ഐ കളര്‍ ഓപ്ഷനുകളില്‍ ഐസ് സ്റ്റോം, മാറ്റ് ബ്ലാക്ക്, സയാന്‍ മെറ്റാലിക് ഗ്രേ, മെറ്റാലിക് ബ്ലാക്ക്, ഐസ് ഫ്‌ളൂവോ- വെര്‍മിലിയന്‍ എന്നി നിറങ്ങള്‍ ഉള്‍പ്പെടുന്നു.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *