വിഡി സതീശൻ രമേശ് ചെന്നിത്തലയുടെ വീട്ടില്‍; ചെന്നിത്തല തന്റെ നേതാവെന്ന് സതീശൻ, മന്ത്രി സ്ഥാനം പാര്‍ട്ടി തീരുമാനിക്കുമെന്ന് ചെന്നിത്തല ഒന്നിച്ച് മാധ്യമങ്ങളെ കണ്ട് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനും രമേശ് ചെന്നിത്തലയും. കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇരുവരും ഒരുമിച്ച് മാധ്യമങ്ങളെ കണ്ടത്. ചെന്നിത്തല തന്റെ നേതാവാണെന്ന് സതീശൻ പറഞ്ഞു. മന്ത്രി സ്ഥാനം പാർട്ടി തീരുമാനിക്കുമെന്നും ഒരു ഉപാധിയും ഇല്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു.

