വിഡി സതീശന്‍ മുഖ്യമന്ത്രിയായതില്‍ സന്തോഷമെന്ന് ചെന്നിത്തല: രമേശ് ചെന്നിത്തല ജ്യേഷ്ഠസഹോദരന് തുല്യം, എന്റെ നേതാവെന്ന് വിഡി സതീശന്‍

തിരുവനന്തപുരം:മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ അതൃപ്തി തുടരുന്ന മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി നിയുക്തമുഖ്യമന്ത്രി വി ഡി സതീശൻ. രമേശ് ചെന്നിത്തല എന്റെ നേതാവാണെന്നും അദേഹം ജ്യേഷ്ഠസഹോദരന് തുല്യമാണെന്നും വിഡി സതീശൻ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. അദേഹത്തിന്റെ എല്ലാ അനുഗ്രഹവും തനിക്ക് ഉണ്ടാകുമെന്ന് നൂറു ശതമാനം ഉറപ്പാണെന്ന് വിഡി സതീശന്‍ പറഞ്ഞു. രമേശ് ചെന്നിത്തല മന്ത്രിസഭായിലുണ്ടാകുമോ എന്ന ചോദ്യത്തിന് പാര്‍ട്ടി ചര്‍ച്ച ചെയ്ത്

 

മന്ത്രിസഭയിലേക്കെത്തുന്ന കാര്യം സംബന്ധിച്ച് രമേശ് ചെന്നിത്തലയുമായി ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുമെന്ന് വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. വിഡി സതീശന്‍ മുഖ്യമന്ത്രിയായതില്‍ ഞാന്‍ സന്തോഷിക്കുന്നുവെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഹൈക്കമാന്‍ഡിന്റെ തീരുമാനത്തെ സര്‍വാത്മനാ സ്വാഗതം ചെയ്യുന്നുവെന്ന് അദേഹം പറഞ്ഞു. പത്ത് വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ നിന്ന് കേരളത്തെ മോചിപ്പിക്കാനുള്ള ദൗത്യം ഹൈക്കമാന്‍ഡ് വിഡി സതീശനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. അത് പാര്‍ട്ടി പ്രവര്‍ത്തകരും തങ്ങളും ഒരുമിച്ച് നിറവേറ്റുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. മന്ത്രിസഭയിലേക്കുണ്ടാകുമോയെന്ന ചോദ്യത്തിന് അത് പാര്‍ട്ടി തീരുമാനിക്കുമെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *