കോഴിക്കോട്: ചെറുവണ്ണൂര്‍ കക്കറമുക്കില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ആറുമാസം ഗര്‍ഭിണിയായ ഇരുപത്തിയേഴുകാരി സോന വെന്തുമരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. നാടിനെ അപ്പാടെ നടുക്കിയ ഈ വലിയ ദുരന്തത്തിന് കാരണമായ കാറിന് തീപിടിക്കാനുണ്ടായ യഥാര്‍ത്ഥ കാരണം കണ്ടെത്താനാകാതെ അണയാത്ത പുകപോലെ ചോദ്യങ്ങള്‍ അവശേഷിക്കുകയാണ്. സാധാരണയായി ഇത്തരം അപകടങ്ങളില്‍ വില്ലനാകാറുള്ള എന്‍ജിന്‍ ഭാഗത്തോ എസി സംവിധാനങ്ങളിലോ യാതൊരുവിധ സാങ്കേതിക തകരാറുകളും കണ്ടെത്താന്‍ ഫൊറന്‍സിക് വിഭാഗത്തിന് കഴിഞ്ഞിട്ടില്ല. ഇതാണ് മരണത്തിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്. പ്രണയവിവാഹത്തിന് ശേഷം ഏറെ സന്തോഷത്തോടെ പുതിയൊരു അതിഥിക്കായുള്ള കാത്തിരിപ്പിനിടയിലാണ് സോനയെ മരണം ഇത്രയും ക്രൂരമായ രീതിയില്‍ കവര്‍ന്നത്.

അപകടത്തെക്കുറിച്ച് ജില്ലാ ഫൊറന്‍സിക് വിഭാഗം നടത്തിയ പ്രാഥമിക പരിശോധന ഫലങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവത്തില്‍ വലിയ അസ്വാഭാവികത പ്രകടമായത്. കാറിന്റെ മുന്‍ഭാഗത്തുള്ള എന്‍ജിന്റെ റേഡിയേറ്റര്‍ ഭാഗത്തുനിന്നും തീപടരാനുള്ള യാതൊരു സാധ്യതയും ഉണ്ടായിട്ടില്ലെന്നാണ് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നത്. അത്യാധുനിക എസി സംവിധാനങ്ങളില്‍ ഉണ്ടാകാറുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടോ മറ്റ് തകരാറുകളോ ഈ വാഹനത്തില്‍ സംഭവിച്ചിട്ടില്ലെന്നും ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായി. പെട്രോളില്‍ ഓടുന്ന ഈ വാഹനത്തിന്റെ ഇന്ധന ടാങ്കില്‍ എവിടെയും ചോര്‍ച്ച കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്.
മൂന്ന് വര്‍ഷം മുന്‍പായിരുന്നു രജിന്‍ലാലും സോനയും തമ്മിലുള്ള വിവാഹം. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും ഒന്നിച്ചത്. വിദേശത്ത് ജോലി ചെയ്യുകയായിരുന്ന രജിന്‍ലാല്‍ ഭാര്യയുടെ ഗര്‍ഭകാല പരിചരണങ്ങള്‍ക്കായി കൃത്യം ഒരു മാസം മുന്‍പാണ് നാട്ടിലെത്തിയത്. വെള്ളിയാഴ്ച രാത്രി ഒന്‍പത് മണിയോടെ പേരാമ്പ്ര കല്ലോട് ആശുപത്രിയില്‍ പോയി മടങ്ങുന്നതിനിടയിലാണ് കക്കറമുക്കില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പെട്ടെന്ന് വലിയൊരു അഗ്‌നിഗോളമായി മാറിയത്. പാലേരി കുയിമ്പില്‍ കള്ളിക്കണ്ടി മീത്തല്‍ ശ്രീനിവാസന്റെയും വസന്തയുടെയും മകളായ സോനയുടെ ഈ ദാരുണാന്ത്യം ഉള്‍ക്കൊള്ളാന്‍ കുടുംബത്തിനോ നാട്ടുകാര്‍ക്കോ ഇനിയും കഴിഞ്ഞിട്ടില്ല

അപകടത്തെക്കുറിച്ച് ജില്ലാ ഫൊറന്‍സിക് വിഭാഗം നടത്തിയ പ്രാഥമിക പരിശോധന ഫലങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവത്തില്‍ വലിയ അസ്വാഭാവികത പ്രകടമായത്. കാറിന്റെ മുന്‍ഭാഗത്തുള്ള എന്‍ജിന്റെ റേഡിയേറ്റര്‍ ഭാഗത്തുനിന്നും തീപടരാനുള്ള യാതൊരു സാധ്യതയും ഉണ്ടായിട്ടില്ലെന്നാണ് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നത്. അത്യാധുനിക എസി സംവിധാനങ്ങളില്‍ ഉണ്ടാകാറുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടോ മറ്റ് തകരാറുകളോ ഈ വാഹനത്തില്‍ സംഭവിച്ചിട്ടില്ലെന്നും ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായി. പെട്രോളില്‍ ഓടുന്ന ഈ വാഹനത്തിന്റെ ഇന്ധന ടാങ്കില്‍ എവിടെയും ചോര്‍ച്ച കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്.
കാറിന്റെ മുന്‍ഭാഗത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിക്കാത്ത സാഹചര്യത്തില്‍, തീപിടിത്തത്തിന്റെ കേന്ദ്രം കാറിന്റെ പിന്‍ഭാഗമാണെന്നാണ് ഫൊറന്‍സിക് സംഘത്തിന്റെ പ്രധാന കണ്ടെത്തല്‍. മുന്‍ഭാഗം സുരക്ഷിതമായിരിക്കെ എങ്ങനെയാണ് കാറിന്റെ പിന്‍സീറ്റിന്റെ ഭാഗത്തുനിന്നും ഇത്രയും വലിയ രീതിയില്‍ തീ ആളിപ്പടര്‍ന്നത് എന്ന ചോദ്യത്തിന് മുന്നില്‍ മോട്ടോര്‍ വാഹന വകുപ്പും പോലീസും ഒരുപോലെ ഇരുട്ടില്‍ തപ്പുകയാണ്. കൂടുതല്‍ വിശദവും ശാസ്ത്രീയവുമായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ തീപിടിത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമാകൂ എന്നാണ് ഫൊറന്‍സിക് വിഭാഗം നല്‍കുന്ന വിശദീകരണം.