വി ഡി സതീശൻ മന്ത്രിസഭയിലേക്ക് കല്‍പ്പറ്റയിലെ നിയുക്ത എംഎല്‍എ ടി സിദ്ദിഖും. എഐസിസി ഇടപെടലോടെയാണ് സിദ്ദിഖ് മന്ത്രിസ്ഥാനം ഉറപ്പിച്ചത്.മുസ്ലിം പ്രാതിനിധ്യത്തിലാണ് ചര്‍ച്ചകള്‍ നടന്നത്. ഷാനിമോള്‍ ഉസ്മാന് വേണ്ടി വി ഡി സതീശനും അൻവര്‍ സാദത്തിനായി രമേശ് ചെന്നിത്തലയും അവസാനം വരെ പരിശ്രമം നടത്തിയെങ്കിലും ഒടുവില്‍ എഐസിസിയുടെ ആശീർവാദത്തോടെ നറുക്ക് ടി സിദ്ദിഖിന് വീഴുകയായിരുന്നു. കോഴിക്കോടിന് മന്ത്രിയില്ല എന്നത് കൂടെ പരിഗണിച്ചാണ് ടി സിദ്ദിഖിലേക്ക് അവസാനം ചര്‍ച്ച എത്തിയത്. മുമ്പ് കോഴിക്കോട് ഡിസിസി പ്രസിഡന്‍റായിരുന്നയാളാണ് സിദ്ദിഖ്. കെസി പക്ഷം ഇതോടെ വി ഡി ക്യാബിനറ്റില്‍ പിടിമുറുക്കിയിട്ടുണ്ട്.
വി ഡി സതീശൻ മന്ത്രിസഭയിലേക്ക് കല്‍പ്പറ്റയിലെ നിയുക്ത എംഎല്‍എ ടി സിദ്ദിഖും

