ബത്തേരി:കൊളഗ്ഗപ്പാറയിൽ ബസുകൾ കൂട്ടിയിടിച്ച് പത്തോളം പേർക്ക് പരിക്കേറ്റു. സുൽത്താൻ ബത്തേരിയിൽ നിന്ന് കൽപറ്റ പോയ ഡിവൈൻ ബസ് കോഴിക്കോടേക്ക് പോയ കെ.എസ്.ആർ.ടി.സി ബസിന്റെ പുറകിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ അഘാതത്തിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി തൊട്ടു മുമ്പിലുണ്ടായിരുന്ന ലോറിയിൽ തട്ടി. കെ.എസ്.ആർ.ടി.സിയുടെ മുമ്പിലെയും പുറകിലെയും ഗ്ലാസുകൾ തകർന്നു. സ്വകാര്യ ബസിനും കേടുണ്ട്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം.അപകടത്തിൽ പരിക്കേറ്റവരെ ബത്തേരി സ്വകാര്യ ആശുപത്രി പ്രവേശിച്ചു.
കൊളഗ്ഗപ്പാറയിൽ ബസുകൾ കൂട്ടിയിടിച്ച് പത്തോളം പേർക്ക് പരിക്കേറ്റു

