സേതുമാധവൻ വീണ്ടും തീയേറ്ററിൽ എത്തുന്നു; കിരീടം റീ റിലീസിന്

മലയാളികൾ എത്ര കാലം കഴിഞ്ഞാലും മറക്കാത്ത സിനിമയമാണ് കിരീടം. ഒരു സാധാരണക്കാരൻ്റെ നിസഹായാവസ്ഥ മോഹൻലാൽ അവതരിപ്പിച്ചപ്പോൾ മലയാളികളെല്ലാം കൂടെ കരഞ്ഞു. തിലകൻ്റെ അച്ഛൻ കഥാപാത്രവും മലയാളികളുടെ ദുഖത്തിൽ പങ്കു ചേർന്ന കണ്ണീർ പൂവിൻ്റെ എന്ന ഗാനവുമെല്ലാം മലയാളിക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല. 1989 ൽ ലോഹിതദാസ് സിബി മലയിൽ ടീമിൻ്റേതായി പുറത്തിറങ്ങിയ ചിത്രം വലിയ വിജയമായിരുന്നു.

മോഹൻലാലിൻ്റെ കരിയിറിൽ വലിയൊരു മാറ്റം കൂടിയുണ്ടാക്കിയ ചിത്രമായിരുന്നു കിരീടം. ഇപ്പോഴിതാ 36 വർഷങ്ങൾക്ക് ശേഷം കിരീടം വീണ്ടും തീയേറ്ററുകളിൽ എത്താൻ പോകുകയാണ്. 4K ഡോൾബിയിലാണ് സിനിമ തിയേറ്ററുകളിൽ എത്തുന്നത്. മോഹൻലാലിന്റെ പിറന്നാളിനോട് അനുബന്ധിച്ച് സിനിമയുടെ റീ റിലീസ് പോസ്റ്റർ അണിയറ പ്രവർത്തകർ ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്.

ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ നുമായി സഹകരിച്ചുകൊണ്ട് സെവൻ ആർട്സ് ഇൻ്റർനാഷണൽ ലിമിറ്റഡ് അവതരിപ്പിക്കുന്ന ചിത്രം ജൂൺ മാസത്തിൽ റീ-റിലീസിന് എത്തും. കൃപാ ഫിലിംസിൻ്റെ ബാനറിൽ എൻ കൃഷ്ണകുമാറാണ് ചിത്രം നിർമിച്ചത്


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *