പതിനാറാം നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണനെ തെരഞ്ഞെടുത്തു. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനായി ഈ മാസം 29 – ന് സഭ വീണ്ടും ചേരും

തിരുവനന്തപുരം:പതിനാറാം നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണനെ തെരഞ്ഞെടുത്തു. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനായി ഈ മാസം 29 – ന് സഭ വീണ്ടും ചേരും. മൂന്നു സ്ഥാനാർഥികളാണ് സ്പീക്കർ തെരെഞ്ഞെടുപ്പിന് ഉണ്ടായിരുന്നത്. ഭരണ പക്ഷ സ്ഥാനാർഥിയായ തിരുവഞ്ചൂർ രാധാകൃഷ്ണന് 101 വോട്ടുകളാണ് ലഭിച്ചത്. എൽ ഡി എഫ് സ്ഥാനാർഥി എ സി മൊയ്തീന് 35 വോട്ടും ബി ജെ പി സ്ഥാനാർഥി ബി ബി ഗോപകുമാറിന് മൂന്നു വോട്ടും ലഭിച്ചു. പ്രോടെം സ്പീക്കർ ജി സുധാകരൻ വോട്ടു ചെയ്തില്ല. മുഖ്യമന്ത്രി വി ഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തിരുവഞ്ചൂർ രാധാകൃഷ്ണനെ സ്പീക്കറുടെ സീറ്റിലേക്ക് അനുഗമിച്ചു.

ജൂണ്‍ മൂന്നു വരെയാണ് പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം. നാളെ മുതൽ ഈ മാസം 28 വരെ സഭ സമ്മേളനം ഉണ്ടായിരിക്കില്ല. ഈ മാസം 29-നാണ് ഗവര്‍ണറുടെ നയപ്രഖ്യാപനം. ജൂണ്‍ ഒന്ന് മുതൽ മൂന്നു വരെ ഗവർണ്ണറുടെ നയപ്രഖ്യാപനത്തിലുള്ള നന്ദി പ്രമേയ ചർച്ച സഭയിൽ നടക്കും.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *