സഊദിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി അന്തരിച്ചു

ദമ്മാം: സഊദി അറേബ്യയിലെ ദമ്മാമിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി അന്തരിച്ചു. മലപ്പുറം തിരൂർ മംഗലം സ്വദേശി അബ്ദു‌ൽ സത്താർ (52) ആണ് മരിച്ചത്. ഹാഇലിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു സത്താർ. ഡ്രൈവിംഗിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് സുഹൃത്തുക്കൾ അറിയിച്ചു. അൽകോബാറിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം മറവ് ചെയ്യും. ഫാത്തിമയാണ് ഭാര്യ. ഫർസാൻ, സഫ, ഫാദിൽ എന്നിവർ മക്കളാണ്. മരണാനന്തര നിയമനടപടികൾ വേഗത്തിലാക്കുന്നതിനായി സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ നടന്നുവരുന്നു


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *