കെ.എസ്.ആർ.ടി.സിയിൽ വനിതകൾക്ക് സൗജന്യ യാത്ര; അന്തിമ തീരുമാനം തിങ്കളാഴ്ചത്തെ മന്ത്രിസഭായോഗത്തിൽ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം വരുന്ന തിങ്കളാഴ്‌ച ചേരുന്ന മന്ത്രിസഭായോഗത്തിൽ ഉണ്ടാകും. പ്രായപരിധിയോ വരുമാന പരിധിയോ കണക്കിലെടുക്കാതെ, എല്ലാ വിഭാഗം സ്ത്രീകൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കുമെന്നാണ് സൂചനകൾ. ജൂൺ 15 മുതൽ പദ്ധതി പ്രാവർത്തികമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

 

കെ.എസ്.ആർ.ടി.സിക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കാത്ത രീതിയിലാകും പദ്ധതി നടപ്പിലാക്കുകയെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ വ്യക്തമാക്കി. പ്രമുഖ വനിതാ താരങ്ങളെ ഉൾപ്പെടുത്തി വിപുലമായ ചടങ്ങോടെ പദ്ധതി ഉദ്ഘാടനം ചെയ്യാനുള്ള ചർച്ചകളും പുരോഗമിക്കുകയാണ്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *