സംസ്ഥാനത്ത് ശക്തമായ മഴ തുടരും ; ഇന്ന് 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, 2 ഇടങ്ങളില്‍ ഓറഞ്ച്

തിരുവനന്തപുരം: സംസ്ഥാനത്ത് 3 ജില്ലകളില്‍ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. അതിനാല്‍ ഇവിടങ്ങളില്‍ റെഡ് അലര്‍ട്ടാണ്. 2 ഇടങ്ങളില്‍ ഓറഞ്ച്, 6 സ്ഥലങ്ങളില്‍ യെല്ലോ എന്നിങ്ങനെയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അലര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്.

 

റെഡ് അലര്‍ട്ട്

 

09/06/2026: കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്

 

ഇവിടങ്ങളില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 mm ല്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്ര മഴ (Extremely Heavy Rainfall) എന്നതുകൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

 

ഓറഞ്ച് അലര്‍ട്ട്

 

09/06/2026: മലപ്പുറം, വയനാട്

ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

 

യെല്ലോ അലര്‍ട്ട്

 

09/06/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്

10/06/2026: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

11/06/2026: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

12/06/2026: എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

ഇവിടങ്ങളില്‍, ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത് (Kerala Rain Alert Today). 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അര്‍ത്ഥമാക്കുന്നത്. അതേസമയം, കാലാവസ്ഥാമാറ്റം അനുസരിച്ച് മുന്നറിയിപ്പുകള്‍ ഏത് സമയത്ത് വേണമെങ്കിലും മാറാനിടയുണ്ട്

 

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *