സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ ഓപ്പണ്‍ ജിം ഉദ്ഘാടനം ചെയ്തു

സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ വാര്‍ഷിക പദ്ധതിയിലെ സ്റ്റുഡന്റ് കൗണ്‍സില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഓപ്പണ്‍ ജിമ്മിന്റെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ധീഖ് നിര്‍വഹിച്ചു. യുവതലമുറയുടെ ശാരീരികവും മാനസികവുമായ ആരോഗ്യ സംരക്ഷണത്തിന് ഇത്തരമൊരു നൂതന ആശയം പ്രാവര്‍ത്തികമാക്കിയ ബത്തേരി നഗരസഭയെ മന്ത്രി അഭിനന്ദിച്ചു. ഓപ്പണ്‍ ജിം എന്ന ആശയം മുന്നോട്ട് വെച്ച വിദ്യാര്‍ത്ഥികളെയും പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കാന്‍ നേതൃത്വം നല്‍കിയ പി.ടി.എ, അധ്യാപകര്‍ എന്നിവരെയും മന്ത്രി പ്രത്യേകം പ്രശംസിച്ചു.

 

കുട്ടികളുടെ മേഖലകളില്‍ നടപ്പാക്കേണ്ട നൂതന പ്രോജക്ടുകള്‍ വിദ്യാര്‍ത്ഥികള്‍ തന്നെ നഗരസഭാ ഭരണസമിതിക്ക് മുന്നില്‍ അവതരിപ്പിക്കുന്നതാണ് സ്റ്റുഡന്റ് കൗണ്‍സില്‍ പദ്ധതി. ഇങ്ങനെ തിരഞ്ഞെടുക്കപ്പെട്ട 25 പദ്ധതികള്‍ക്കായി വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിഏഴ് ലക്ഷം രൂപയാണ് വകയിരുത്തിയത്. വയനാട് ജില്ലാ ഭരണകൂടം ഈ പദ്ധതിയെ കേന്ദ്ര സര്‍ക്കാരിന്റെ പി.എം അവാര്‍ഡ് ഫോര്‍ എക്‌സലന്‍സ് ഇന്‍ പബ്ലിക് അഡ്മിനിസ്‌ട്രേഷനായി ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നത് പദ്ധതിയുടെ വലിയൊരു നേട്ടവുമാണ്.

 

നഗരസഭാ ചെയര്‍പേഴ്‌സണ്‍ റസീന അബ്ദുള്‍ ഖാദര്‍ അധ്യക്ഷയായി. വൈസ് ചെയര്‍മാന്‍ ഇന്ദ്രജിത്, സ്ഥിരം സമിതി അധ്യക്ഷരായ പി സംഷാദ്, വി.കെ.ഷിഫാനത്ത , ഷെറീന അബ്ദുള്ള, ലീല പാല്‍പത്, കൗണ്‍സിലര്‍ യു.പി ഗഫൂര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.എ. അബ്ദുള്‍നാസര്‍, പി.ടി.എ പ്രസിഡന്റ് ടി.കെ ശ്രീജന്‍, ബിജി വര്‍ഗീസ്, സുഭാഷ് ബാബു, അമ്പിളി നാരായണ്‍, വി.കെ സുനില്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *