പനമരം: മരത്തിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്ക്കൻ മരിച്ചു. പനമരം പരക്കുനി സ്വദേശി മുയ്യേരിക്കണ്ടി നാസർ (55) ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മരണമടഞ്ഞത്. രണ്ടാഴ്ച്‌ചയായി ചികിത്സയിലായിരുന്നു. പരേതനായ മുയ്യേരികണ്ടി കുഞ്ഞമ്മദിന്റെയും കുഞ്ഞാമിന യുടെയും മകനാണ്.
ഭാര്യ: ഫൗസിയ. മക്കൾ: ഫസീല, ജസീല നിയാസ്.
മരുമക്കൾ: നിസാം, ബഷീർ.

