വയനാടിന് പുതിയ പോലീസ് മേധാവി

വയനാട് ജില്ല പോലീസ് മേധാവിയായി ദേവ മനോഹര്‍ ഐ.പി.എസ്. നിയമിതനായി. വയനാടിന്റെ 50 ആമത് പോലീസ് മേധാവിയായാണ് അദ്ദേഹം ചുമതലയേല്‍ക്കുന്നത്.നിലവിലെ വയനാട് പോലീസ് മേധാവി അരുണ്‍ കെ. പവിത്രന് പകരമാണ് ദേവ മനോഹർ ചുമതലയേല്‍ക്കുക. പോലീസ് തലപ്പത്തെ പൊതുസ്ഥലംമാറ്റത്തിന്റെയും പുനഃസംഘടനയുടെയും ഭാഗമായാണ് പുതിയ നിയമനം. അഡി.എക്‌സൈസ് കമ്മീഷണറായി സേവനമനുഷ്ഠിച്ച ശേഷമാണ് ദേവ മനോഹര്‍ വയനാട്ടിലേക്ക് എത്തുന്നത്. മികച്ച കവിയും, സാഹിത്യകാരനും കൂടിയാണ് പുതിയ എസ്.പി.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *