ഓപ്പറേഷന്‍ തൂഫാന്‍;10 ദിവസത്തിനുള്ളില്‍ 51 കേസുകള്‍:53 പേര്‍ അറസ്റ്റില്‍

കല്‍പ്പറ്റ : ലഹരിക്കെതിരെയുള്ള കേരളാ പോലീസിന്റെ ‘ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ടിന്റെ’ ഭാഗമായി വയനാട് ജില്ലയില്‍ പത്തു ദിവസത്തിനുള്ളില്‍ വിവിധ സ്‌റ്റേഷനുകളിലായി 51 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 53 പേരെ അറസ്റ്റ് ചെയ്തു. 2.130 കിേലാ ഗ്രാം കഞ്ചാവും, 7.7 ഗ്രാം ഹാഷിഷ് ഓയിലും, 43 കഞ്ചാവ് നിറച്ച സിഗരറ്റുകളും പിടിച്ചെടുത്തു. ജൂണ്‍ ഒന്ന് മുതല്‍ 10-ാം തീയതി വരെയുള്ള കണക്കാണിത്.

 

ജില്ലയില്‍ വിവിധ പോലീസ് സ്‌റ്റേഷനുകളുടെയും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെയും നേതൃത്വത്തില്‍ രാപ്പകല്‍ ഭേദമില്ലാതെ കര്‍ശന പരിശോധനകളാണ് നടക്കുന്നത്. പ്രത്യേക പരിശ!ലനം ലഭിച്ച നാര്‍ക്കോട്ടിക് സ്‌നിഫര്‍ ഡോഗുമായി പോലീസ് ഡോഗ് സ്വ്ക്വാഡുംം ഡ്രോണും പരിശോധനയില്‍ സജീവമാണ്. സമൂഹത്തില്‍ ലഹരി ഇല്ലായ്മ ചെയ്യുന്നതിനായി ഓപ്പറേഷന്‍ തൂഫാനില്‍ പൊതുജനങ്ങളുടെ പങ്കാളിത്തവും ശ്രദ്ധേയമാണ്. ലഹരി ഉപയോഗത്തെയും വിപണനത്തെയും കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ പോലീസിന് പങ്കുവെക്കുന്നുണ്ട്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് പരിശോധന നടത്തുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.

 

നിങ്ങളും ‘തൂഫാന്‍ പോരാളി’യാകുക

 

◾ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയില്‍പെട്ടാല്‍ വിവരം ഉടന്‍ തന്നെ പോലീസിനെ അറിയിക്കുക.വിവരം നല്‍കുന്നവരുടെ പേര് വിവരങ്ങള്‍ രഹസ്യമായിരിക്കും.

(വാട്‌സ്ആപ്പ് നമ്പര്‍) 

9995966666

 

(വിളിച്ച് അറിയിക്കാം )

9497979794

9497927797


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *