:പിഎം ശ്രീ പദ്ധതിയില്‍ പ്രതികരിച്ച് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. കഴിഞ്ഞ സര്‍ക്കാര്‍ ആരോരുമറിയാതെ ഒപ്പിട്ട പദ്ധതിയാണിതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ മന്ത്രിസഭാ ഉപസമിതി ഒരുതവണ പോലും കൂടിയില്ലെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. തങ്ങള്‍ എന്ത് ചെയ്യണമെന്ന് ഉപസമിതി കൂടി തീരുമാനിക്കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.


