തരിയോട് : സെൻ്റ് മേരീസ് യു പി സ്കൂളിൽ ലഹരി വിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വിദ്യാലയത്തിലെ പ്രധാന അധ്യാപകന്റെയും അധ്യാപകരുടെയും നേതൃത്വത്തിൽ തുഫാൻ ഗോൾ 2026 -27 പരിപാടി സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ ലഹരിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുകയും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു തൂഫാൻ ഗോൾ .ലഹരി സമൂഹത്തിന് വലിയ ഭീഷണി ആണെന്നും വിദ്യാർത്ഥികൾ ഇത്തരം ദുശ്ശീലങ്ങളിൽ നിന്ന് അകന്നു നിൽക്കണമെന്നും കായികവും കലാപരവുമായ പ്രവർത്തനങ്ങൾ കുട്ടികളെ നല്ല ജീവിതമൂല്യങ്ങളിലേക്ക് നയിക്കുമെന്നും ഹെഡ്മാസ്റ്റർ ശ്രീ.ബിജുമോൻ വി എം അഭിപ്രായപ്പെട്ടു.
ലഹരിക്കെതിരെ തൂഫാൻ ഗോൾ 2026 -27 സംഘടിപ്പിച്ചു

